Skip to main content

ഫുട്‌ബോള്‍ കോച്ചിനെ തെരഞ്ഞെടുക്കുന്നു

    ഫിഷറീസ് വകുപ്പ് മുഖേന താനൂര്‍ ഗവ.റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍, ഗണപ്രഭ എ.എം.യു.പി സ്‌കൂള്‍ തേവര്‍ കടപ്പുറം സ്ഥാപനങ്ങളില്‍ ഫുട്‌ബോള്‍ ടീം രൂപീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് നല്‍കുന്നതിന് ഫുട്‌ബോള്‍ കോച്ചിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഫുട്‌ബോള്‍ ഇനത്തില്‍ സംസ്ഥാന തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയായിരിക്കണം. അല്ലാത്ത പക്ഷം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുളള കോച്ചായിരിക്കണം. കൂടികാഴ്ച നവംബര്‍ 17ന് രാവിലെ 11 ന് പൊന്നാനി ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും.ഫോണ്‍ 0494-2666428.

 

date