കണ്ണൂര് അറിയിപ്പുകള് 18-02--2022
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ ക്യുഎ-ക്യുസി എൻ ഡി ടി കോഴ്സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, വിഎച്ച്സി, ഡിപ്ലോമ, ഡിഗ്രി, ബിടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.
താൽക്കാലിക നിയമനം
കണ്ണൂർ കൊവിഡ് കൺട്രോൾ സെല്ലിൽ മെഡിക്കൽ ഓഫീസർ, ജില്ലാ റീജ്യണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലേക്ക് ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. കേരള പി എസ് സി അംഗീകരിച്ച യോഗ്യതകളും കൊവിഡ് ബ്രിഗേഡ് ആയി പ്രവർത്തനപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കൊവിഡ് ബ്രിഗേഡ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ഫെബ്രുവരി 21 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 4972700709.
വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു
ജില്ലയിലെ കല്ല്യാശ്ശേരി, തലശ്ശേരി എന്നീ ബ്ലോക്കുകളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു മണി വരെ രാത്രികാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി 22 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700267.
ലെവൽക്രോസ് അടച്ചിടും
ദേശീയപാത-ബീച്ച് റോഡിൽ തലശ്ശേരി, എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 233ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി 20 ഞായർ രാവിലെ ഒമ്പത് മുതൽ 24ന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
അനധികൃത വയറിങ്ങ് പ്രവൃത്തി: നിയമ നടപടി സ്വീകരിക്കും
കേരള ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡിൽ നിന്നും അംഗീകൃത യോഗ്യത ലഭിക്കാത്തവർ അനധികൃതമായി വയറിങ്ങ് പ്രവൃത്തികൾ ചെയ്യുന്നതുവഴി വൈദ്യുതി അപകടങ്ങൾ വർധിക്കുന്നു. നിയമ വിരുദ്ധമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരും ഉപഭോക്താക്കളും ഒരുപോലെ കുറ്റക്കാരാണെന്നും ഇത്തരം കോൺട്രാക്ടർമാർക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.
വിവാഹാഭാസത്തിനെതിരെ ബഹുജന കൂട്ടായ്മ:
ജില്ലാതല ഉദ്ഘാടനം 20 ന്
ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിവാഹാഭാസത്തിനെതിരെയുളള ബഹുജന കൂട്ടായ്മയുടെയും പ്രതിജ്ഞ ചടങ്ങിന്റെയും ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 20 ന് വൈകിട്ട് 4.30 ന് തലശ്ശേരി എസ് എൻ പുരം ശ്രീനാരായണ വായനശാലയിൽ കാരായി രാജൻ നിർവഹിക്കും. സജീവ് മാറോളി മുഖ്യാതിഥിയാകും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷനാകും.
വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തക്കാളി പീടിക, വാരം കടവ്, എച്ച് ടി ആരോഗ്യ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 19 ശനി രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഏച്ചൂർ ഓഫീസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഭൂദാനം ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 19 ശനി രാവിലെ 8.30 മുതൽ വൈകിട്ട് രണ്ട് മണി വരെയും കുഴിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഊരടി, ആലക്കാട് വലിയപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അതിരകം വയൽ, പരിപ്പിൽ മെട്ട, തേറോത്ത് കാവ്, ജല്ലി കമ്പനി, കനാൽ, അച്ചു ഡ്രൈവർ പീടിക, റോസസ്, ഹരിശ്ചന്ദ്ര, ടൈൽ സോൺ, കുനിയിൽ പീടിക എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 19 ശനി രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 2.30 വരെ വൈദ്യുതി മുടങ്ങും
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ടൻ ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 19 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല സോളാർ, തന്നട, മായാബസാർ, ഇല്ലത്തുവളപ്പിൽ, ഹാജിമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 19 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊവിഡ് മരണം: പ്രത്യേക വായ്പ
കൊവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങൾ/ ആശ്രിതർക്കായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന 'സ്മൈൽ' വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗം അടഞ്ഞ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിനായി ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മരണമടഞ്ഞ വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കിൽ അയാളുടെ തൊട്ടടുത്ത കുടുംബാംഗത്തിന്/ ആശ്രിതന് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ മുതൽ മുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കും. മൊത്തം പദ്ധതി തുകയിൽ മൂന്ന് മുതൽ അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതം അടക്കണം. പലിശ നിരക്ക് പ്രതിവർഷം 4.5 ശതമാനം. തിരിച്ചടവ് കാലയളവ് അഞ്ച് വർഷം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. പ്രധാന വരുമാനദായകൻ മരിച്ചത് കൊവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റും അപേക്ഷകനും മരിച്ചയാളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന ആധികാരിക രേഖയും ഹാജരാക്കണം. താൽപര്യമുള്ളവർ ഫെബ്രുവരി 26നകം തളാപ്പിലുള്ള ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2705036, 9400068513, 9446958777.
വിവാഹ ആഭാസങ്ങൾക്കെതിരെ സാക്ഷരതാ മിഷനും
ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വിവാഹ ആഭാസങ്ങൾക്കെതിരെയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ ജില്ലാ സാക്ഷരതാ മിഷനും പങ്കാളിയാകും. ആഘോഷമാകാം അതിര് കടക്കരുത്, നന്മയിലൂടെ കാക്കാം എന്ന ക്യാമ്പയിൻ സാക്ഷരതാ മിഷൻ വിദ്യാകേന്ദ്രങ്ങൾ വഴിയും പഠനകേന്ദ്രങ്ങൾ വഴിയും പ്രചരിപ്പിക്കും. ഒപ്പം സ്ത്രീധനം, ലഹരി ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
ടെണ്ടർ
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ പട്ടികവർഗ ഗ്രൂപ്പുകൾക്ക് ബാന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 26ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2700357.
ടെണ്ടർ
കൊയ്യം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 26ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0460 2261300, 9947509710.
ടെണ്ടർ
കോട്ടയം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 25ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും
- Log in to post comments