Post Category
സ്‌പോർട്‌സ് സ്‌കൂൾ: സെലക്ഷൻ ട്രയൽ 25ന് കണ്ണൂരിൽ
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിലെ 2022-23 വർഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി 25ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു. പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് പ്രവേശനത്തിന് നിലവിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം രാവിലെ ഒമ്പത് മണിക്ക് എത്തണം. പ്രവേശനം കായിക പരിശോധനയുടെ അടിസ്ഥാനത്തിൽ.
date
- Log in to post comments