ജില്ലാതല ബാലസഭ ശാസ്ത്രോല്‍സവം സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ജില്ലാതല ബാലസഭ ശാസ്ത്രോല്‍സവം 2022'ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. കുട്ടികള്‍ കുടുംബശ്രീ -ബാലസഭയിലൂടെ സാമൂഹ്യ വികസനത്തിനുതകുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു വരണമെന്നും ജാതിമത വര്‍ണ വിവേചനങ്ങള്‍ക്ക് അതീതമായി നമുക്ക് ചുറ്റുമുള്ളവരെ മനുഷ്യനായി കണ്ട് പ്രവര്‍ത്തിക്കുവാന്‍ കുട്ടികള്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രോല്‍സവം ഫെബ്രുവരി 20 ന് പത്തനംതിട്ട അബാന്‍ ആര്‍കേഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരുന്നു. ജൂനിയര്‍ വിഭാഗത്തിനായി നടത്തിയ ക്വിസ് മത്സരത്തില്‍ പന്തളം ബ്ലോക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ടീം അംഗങ്ങളായ നന്ദന സജിത്ത് (മെഴുവേലി സി,ഡി.എസ)്, ഷിഹാദ്ഷിജു.കെ (പന്തളം സി.ഡി.എസ്) എന്നിവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കോയിപ്രം, കോന്നി ബ്ലോക്കുകള്‍ കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തിനായി സംഘടിപ്പിച്ച സയന്‍സ് വര്‍ക്കിംഗ് മോഡല്‍ മത്സരത്തില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന മാതൃക പ്രദര്‍ശിപ്പിച്ച അശ്വനി നായര്‍ (ലയാലപ്പുഴ സി.ഡി.എസ്)ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ചിറ്റാര്‍ സി.ഡി.എസിലെ ഷഹന, ആനിക്കാട് സി.ഡി.എസിലെ പി.എസ് ഗോകുലും കരസ്ഥമാക്കി. സമ്മാനര്‍ഹരായ കുട്ടികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ജില്ലാമിഷന്‍കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച് സലീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യ വികസനം ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍ ബി.എന്‍ ഷീബ ,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഹരിത ഉണ്ണി , സാമൂഹ്യ വികസനം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് തല ബാലസഭ ആര്‍ പി.മാര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments