Post Category
എംബിഎ അഡ്മിഷന്‍
കേരള സര്‍വകലാശാലയുടെയും എഐസിടിഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ ദ്വിവത്സര ഫുള്‍ടൈം എംബിഎ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സസ്, ഓപ്പറേഷന്‍സ് എന്നിവയിലാണ് എസ്ടി വിഭാഗത്തിന് ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ ഉള്ളത്. 50 ശതമാനം മാര്‍ക്കോടെ ബിരുദവും കെമാറ്റ്/സീമാറ്റ്/ക്യാറ്റ് ഉള്ളവര്‍ക്കും ജൂലൈയില്‍ കെമാറ്റ് എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോം കോളജില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, ഐഎംടി പുന്നപ്ര, ആലപ്പുഴ. ഫോണ്‍ 0477-2267602. 9995092285.
date
- Log in to post comments