Skip to main content

അംശദായം അടയ്ക്കാന്‍ അവസരം

പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി ഓണ്‍ലൈനിലേക്ക് മാറിയ കാലയളവില്‍ സോഫ്ട് വെയറിലെ സാങ്കേതിക പ്രശ്‌നം കാരണം മുടക്കം നേരിട്ടവര്‍ക്ക് അംശദായം ഓണ്‍ലൈനായി അടയ്ക്കാന്‍ ഫെബ്രുവരി 28 വരെ അവസരം. 2021 ഒക്ടോബര്‍ മുതല്‍ സ്വീകരിക്കേണ്ട അംശദായം ഓണ്‍ലൈനായി അടയ്ക്കാനാണ് അനുമതി. ഇക്കാലയളവിലെ പിഴ ഒഴിവാക്കിയിട്ടുണ്ട്. 2021 ഏപ്രിലിന് മുന്‍പ് അംഗത്വം റദ്ദായവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. കൂടുതല്‍ വിവരത്തിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.
 

date