Skip to main content

കേരള വോളന്‍ഡറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ പരിശീലനം അടൂരില്‍

കേരള വോളന്‍ഡറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുന്‍സിപ്പല്‍ ക്യാപ്റ്റന്‍മാരുടെ പരിശീലനം ഫെബ്രുവരി 24നും 25നും അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും. യുവതയുടെ കരുത്തില്‍ സമൂഹത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിയാണ് കേരള വോളന്‍ഡറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. അടിയന്തിര സാഹചര്യത്തില്‍ പ്രദേശത്തെ സന്നദ്ധ സേവകരായ യുവജനങ്ങളെ നാടിന് പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പത്തനംതിട്ട ജില്ലയിലെ 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സേന രൂപീകരിച്ചിട്ടുണ്ട്. ഈ സേനാ ക്യാപ്റ്റന്‍മാര്‍ക്ക് പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, എക്‌സൈസ്, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നത്.

 

24ന് രാവിലെ ഒന്‍പതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ് മുഖ്യാതിഥിയായിരിക്കും. രാവിലെ 11ന് ദുരന്തനിവാരണം എന്ന വിഷയം ജോണ്‍ റിച്ചാഡ്‌സ് തോമസും, 12ന് വിമുക്തി എന്ന വിഷയം ബിനു വര്‍ഗീസ്, ഹരിഹരന്‍ ഉണ്ണി എന്നിവരും 2.30ന് ഫയര്‍ ആന്‍ഡ് റസ്‌ക്യു എന്ന വിഷയം റ്റി. സന്തോഷ് കുമാറും അവതരിപ്പിക്കും.

 

25ന് രാവിലെ ഏഴിന് ലൈറ്റ് പിറ്റി പരേഡ് ഡെമോണ്‍സ്‌ട്രേഷന്‍.  രാവിലെ 11ന് പ്രഥമ ശുശ്രൂഷ, അടിയന്തിരസഹായം എന്ന വിഷയം ഡോ. പ്രശോഭ മഞ്ഞനിക്കരയും 12ന് പാലിയേറ്റീവ് കെയര്‍ എന്ന വിഷയം ഡോ. മാത്യൂസ് നൂംപെല്ലിലും രണ്ടിന് സെല്‍ഫ് ഡിഫന്‍സ് എന്ന വിഷയം ജോണ്‍ ഫിലിപ്പും അവതരിപ്പിക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിക്കും.

date