Post Category
കൈത്തറി പഠനം: അസി. കലക്ടര്‍ ആസിഫ് കെ യുസഫിന് ദേശീയ പുരസ്‌കാരം
കണ്ണൂര്‍ അസി. കലക്ടറായിരുന്ന ആസിഫ് കെ യൂസഫിന് ഐ എ എസ് അക്കാദമിയുടെ റിസര്‍ച്ച് അവാര്‍ഡ്. കണ്ണൂരിലെ കൈത്തറി മേഖലയുടെ വികസനത്തിന് ഓണ്‍ലൈന്‍ വിപണന സാധ്യത ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ കാന്‍ലൂം പദ്ധതി സംബന്ധിച്ച പഠനത്തിനാണ് അക്ഷത് ഗുപ്ത മെമ്മോറിയല്‍ പുരസ്‌കാത്തിന് അദ്ദേഹം അര്‍ഹനായത്. 2016 ഐ എ എസ് ബാച്ചുകാരായ ഐ.എ.എസ് ടെയിനികള്‍ തയ്യാറാക്കിയ 180 ഗവേഷണ പ്രബന്ധങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അഖിലേന്ത്യാ തലത്തില്‍ രണ്ടാം സ്ഥാനമായ വെള്ളിമെഡലാണ് ആസിഫ് കെ യൂസഫിന് ലഭിച്ചത്. ഐ എ എസ് അക്കാദമിയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയും സംയുക്തമായാണ് ഗവേഷണ പ്രബന്ധങ്ങള്‍ മൂല്യനിര്‍ണയം നടത്തി പുരസ്‌കാരം നിശ്ചയിച്ചത്.
date
- Log in to post comments