Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-02-2022

ഓൺലൈൻ പരാതിപരിഹാര സമ്പർക്ക പരിപാടി

 

കണ്ണൂർ റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ കീഴിൽ മാർച്ച് 10 ന് രാവിലെ 10.30 മുതൽ 12 മണി വരെ 'നിധി താങ്കൾക്കരികെ' ഓൺലൈൻ പരാതിപരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലേയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇപി എഫ് അംഗങ്ങൾക്കും ഇപിഎഫ് പെൻഷണർമാർക്കും അടുത്തു തന്നെ പെൻഷൻ ആകുന്ന അംഗങ്ങൾക്കും, തൊഴിലാളി സംഘടനാ പ്രതിനിധികൾക്കും പങ്കെടുക്കാം. അന്നേ ദിവസം തന്നെ പരാതികൾ കഴിവതും തീർപ്പാക്കാനായി പി എഫ് അക്കൗണ്ട് നമ്പർ, പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള വിശദ പരാതികൾ ഫെബ്രുവരി 28 ന് മുമ്പായി ഓഫീസിൽ ലഭ്യമാക്കണം.

 

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

പയ്യന്നൂർ താലൂക്കിൽ എരമം വില്ലേജിലെപേരൂൽ ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ, നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിൽ മാർച്ച് മൂന്നിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.

 

പട്ടയകേസുകളുടെ വിചാരണ മാറ്റി

 

ഫെബ്രുവരി 23, 24  തീയ്യതികളിൽ കലക്ടറേറ്റിൽ വിചാരണ നിശ്ചയിച്ചിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയകേസുകൾ യഥാക്രമം മാർച്ച് 30, 31 തീയ്യതികളിൽ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

 

സൂര്യാഘാതം: ഉച്ച 12 മണി മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമ വേള

 

ജില്ലയിൽ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പകൽ സമയം ഉച്ച 12 മണി മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമ വേളയായി ലേബർ കമ്മീഷണർ ഉത്തരവിട്ടു.  ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്ക് ശേഷമുള്ള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം  ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിക്കണം. അതിനാൽ ഈ സമയക്രമീകരണം പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തൊഴിലുടമകൾ/കരാറുകാർ ഉറപ്പാക്കണം. ഈ ഉത്തരവ് ഏപ്രിൽ 30 വരെ ബാധകമാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

 

ഗതാഗത നിയന്ത്രണം

 

പൂക്കോം-മാടപ്പീടിക റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം 30 ദിവസത്തേക്ക് പൂർണ്ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ മഞ്ഞോടി-ഇടയിൽപീടിക-പള്ളൂർ-ചൊക്ലി രജിസ്‌ട്രോഫീസ് റോഡും ഓറിയന്റൽ സ്‌കൂൾ-വയൽപീടിക റോഡും അനുയോജ്യമായ മറ്റ് റോഡുകളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്സിക്യട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

 

ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ എസ് എൻ പാർക്, സേവോയ്, കവിത, മഠത്തിൽ കോംപ്ലക്സ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 23 ബുധൻ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും, മഞ്ഞപ്പാലം, എം ടി എം സ്‌കൂൾ, കുഴിക്കുന്ന്, സെൻട്രൽ എക്സൈസ് എന്നീ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ  ഉറുമ്പച്ചം കോട്ടം, താഴെ തെരു മണ്ഡപം, ഏഴര, നാറാണത്ത് പള്ളി, നാറാണത്ത്  പാലം, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക്, പാറാപള്ളി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 23 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക്, കുപ്പോൾ മിൽ, പൊന്നപാറ, ചിറ്റടി, മാടക്കംപൊയിൽ, വണ്ണാറപൊയിൽ, പ്രത്യാശ ഹോസ്പിറ്റൽ, പെരിങ്ങോം സ്റ്റോൺക്രഷർ എച്ച് ടി, മാണിയാടൻ സ്റ്റോപ്പ്, ഓടമുട്ട് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 23 ബുധൻ രാവിലെ 8.30  മുതൽ  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ സുവിശേഷപുരം, പൊന്നച്ചേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 23 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ എരഞ്ഞോളി പാലം, ബ്രൈറ്റ്, കെടിപി മുക്ക്, എൽഐസി, എടവന, മോറക്കുന്നു, മോറൽക്കാവ്, അയ്യലത്, ചിറക്കര, കുഴിപ്പങ്ങാട് ടെമ്പിൾ, കളരി, പുഴക്കര, ഷംസുദ്ധീൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 23 ബുധൻ രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

 

ശിവപുരം  ഇലക്ട്രിക്കൽ സെക്ഷനിലെ പട്ടാരി, കൊന്നേരിപ്പാലം എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 23 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഇരുവൻകൈ, അൽ-വഫ, മുണ്ടേരി ചിറ, മുണ്ടേരി മെട്ട, മുണ്ടേരികടവ്, മുണ്ടേരി എക്സ്ചേഞ്ച് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 23 ബുധൻ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date