Skip to main content
ഒപ്പുശേഖരണ ക്യാമ്പയിന്‍ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി  വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കുന്നു

ബാലാവകാശ വാരാചരണം: ഒപ്പു ശേഖരണ ക്യാമ്പയിന്‍  മന്ത്രി ഉദ്ഘാടനം ചെയ്തു

 

 

                സാമൂഹ്യനീതിവകുപ്പിനു കീഴില്‍ ജില്ലാ ശിശുസംരക്ഷണ യൂണീറ്റ് വയനാടിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ അവകാശം സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന ആശയം മുന്‍ നിര്‍ത്തി സംഘടിപ്പിക്കപ്പെടുന്ന ബാലാവകാശവാരാചരണം വിബ്ജിയോര്‍-2017ന്റെ മൂന്നാം ദിനം (ബി പോസിറ്റീവ് ഡേ) നടത്തിയ ഒപ്പുശേഖരണ ക്യാമ്പയിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി  വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. എം.പി ഷാനവാസ്സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്. സുഹാസ് എന്നിവര്‍ കുട്ടികളുടെ അവകാശം സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന ഒപ്പു ശേഖരണ ക്യാമ്പയിന്റെ ഭാഗമായി ഒപ്പുകള്‍ രേഖപ്പെടുത്തി.

                വിബ്ജിയോറിന്റെ ബി പോസിറ്റീവ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് കരിം, സത്യന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു.

date