Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സൗകര്യം അക്ഷയ കേന്ദ്രങ്ങളിലും

    ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി. ബോബന്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും സേവനങ്ങളും www.akshaya.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്. എംപ്ലോയ്‌മെന്റ് രജീസ്‌ട്രേഷന് സര്‍വ്വീസ് ചാര്‍ജ് 50 രൂപയും പ്രിന്റിംഗ്, സ്‌കാനിംഗ് എന്നിവയ്ക്ക് പേജ് ഒന്നിനു മൂന്നു രൂപയും ഇടാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  04936 206265, 206267.

date