Skip to main content

ലോഗോ നിര്‍മാണ മത്സരം

മാര്‍ച്ച് മൂന്ന് ലോക വന്യജീവി ദിനത്തിന്റെ ഭാഗമായി കണ്ണൂരിന്റെ ജൈവ വൈവിധ്യം എന്ന വിഷയത്തില്‍ ലോഗോ മത്സരം സംഘടിപ്പിക്കുന്നു.  ലോഗോ 6 cm X 6 cm വലുപ്പത്തില്‍ വൃത്താകൃതിയിലായിരിക്കണം.  പിഎന്‍ജി അല്ലെങ്കില്‍ ജെപിഇജി ഫയല്‍ മാതൃകയിലും അഞ്ച് എംബിയില്‍ കുറവുമായിരിക്കണം. ഒന്നാം സ്ഥാനക്കാര്‍ക്ക് സമ്മാനത്തുകയും പ്രശസ്തി പത്രവും ലഭിക്കും.  ഒരാള്‍ക്ക് ഒരു സൃഷ്ടി മാത്രമേ അയക്കാന്‍ അനുവാദമുള്ളൂ.  സൃഷ്ടികള്‍ മാര്‍ച്ച് ഒന്നിനകം marc.wildlife@gmail.com എന്ന മെയിലില്‍ ലഭിക്കണം.

date