Post Category
മഞ്ഞള്‍വിത്ത് വിതരണം നടത്തി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞള്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്കി. മഞ്ഞള്‍ വിത്തുവിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വ്വഹിച്ചു.
ഗുണമേന്മയുള്ള മഞ്ഞള്‍ ഉല്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപണിക്കര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ ലാലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ വര്‍ഗ്ഗീസ്, എ കെ സുരേഷ്, അംബിക, ശ്രീകുമാര്‍, കൃഷി അസിസ്റ്റന്റ് ജിജി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments