Skip to main content

കിറ്റ്‌സ് ടൂറിസം പോലീസ് പരിശീലന പരിപാടി സമാപനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ ടൂറിസം പോലീസ് പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ജൂലൈ നാലിന് രാവിലെ 10 ന് തൈക്കാട് കിറ്റ്‌സ് ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് സെന്ററില്‍ ടൂറിസം സഹകരണം ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ മുഖ്യ പ്രഭാഷണം നടത്തും.  ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് മുഖ്യാതിഥി ആകും.

പി.എന്‍.എക്സ്.2746/18

date