Post Category
വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് നിർമ്മാണോദ്ഘാടനം 28ന്
കെഎസ്ഇബി വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം നിർമ്മാണോദ്ഘാടനം ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഓൺലൈനായി നിർവഹിക്കും. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാവുപ്പ. കെ. സുധാകരൻ എംപി, ഡോ. വി. ശിവദാൻ എംപി എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോക്, ഡയറക്ടർ എസ് രാജ്കുമാർ, ഉത്തരമലബാർ ചീഫ് എൻജിനീയർ എംകെ നാരായണൻ തുടങ്ങിയവർ സംബന്ധിക്കും
date
- Log in to post comments