Skip to main content

സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും  വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്  (കെഐഇഡി), 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി (എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം) സംഘടിപ്പിക്കുന്നു.

 

മാര്‍ച്ച് 21 മുതല്‍ 31 വരെ എറണാകുളം ജില്ലയില്‍ കളമശേരിയിലുള്ള കെഐഇഡി ക്യാമ്പസില്‍ പരിശീലനം നടക്കും.  സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തികച്ചും സൗജന്യമായിട്ടാണ് ഈ കോഴ്സ് നല്‍കുന്നത്. താല്പര്യമുള്ളവര്‍ (കെഐഇഡി) വെബ്സൈറ്റ് ആയ www.kied.info വില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890 / 2550322/ 9605542061.

date