Post Category
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്. ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. തിരുവല്ല 15
2. വെച്ചൂച്ചിറ 10
3. കോന്നി 8
4. അടൂര്‍ 7
5. അയിരൂര്‍ 7
ജില്ലയില്‍ ഇതുവരെ ആകെ 263655 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 318 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 260075 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1348 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 1232 പേര് ജില്ലയിലും, 116 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2052 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
date
- Log in to post comments