Post Category
നാഷണല്‍ ട്രസ്റ്റ് ഹിയറിഗ്: 35 പേര്‍ക്ക് രക്ഷിതാക്കളെ അനുവദിച്ചു
നാഷണല്‍ ട്രസ്റ്റ് ഹിയറിംഗില്‍ 35 പേര്‍ക്ക് നിയമപരമായി രക്ഷിതാക്കളെ അനുവദിച്ച് ഉത്തരവായി. കോവിഡ് പശ്ചാത്തലം കഴിഞ്ഞതിനു ശേഷം നേരിട്ടുള്ള ഹിയറിംഗ് നടത്താമെന്നും ഭിന്നശേഷിക്കാര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീടിന് മുന്‍ഗണന ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
വസ്തു സംബന്ധമായ വാദങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും ഹിയറിങ്ങില്‍ തീരുമാനിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗില്‍ കണ്‍വീനര്‍ കെ.പി രമേശ്, ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഏലിയാസ് തോമസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വസന്തകുമാരി, കെ.എം. കുര്യന്‍, അഡ്വ. പി.എസ്. മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
date
- Log in to post comments