Post Category
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. പത്തനംതിട്ട 14
2 അയിരൂര്‍ 12
3 തിരുവല്ല 8
4 റാന്നി- പഴവങ്ങാടി 7
5 വെച്ചൂച്ചിറ 6
ജില്ലയില്‍ ഇതുവരെ 264265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 196 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 261103ആണ്. പത്തനംതിട്ട ജില്ലക്കാരായ 922 പേര് രോഗികളായിട്ടുണ്ട്. 903 പേര് ജില്ലയിലും 19 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2061 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
date
- Log in to post comments