Skip to main content

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: അനുമോദന സമ്മേളനം നാളെ

സമഗ്രശിക്ഷ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളിലെ വിജയികളെ നാളെ അനുമോദിക്കും. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 11ന് നടക്കുന്ന സമ്മേളനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിക്കും.

date