Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം

സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴില്‍ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി, കളളുചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍, നേഴ്സ്, ഗാര്‍ഹിക തൊഴിലാളി, ടെക്സ്‌റ്റൈല്‍ മില്‍ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പുപണി, മരപ്പണി, വെങ്കലപണി, കല്‍പ്പണി, കളിമണ്‍ പാത്ര നിര്‍മ്മാണം), മാനുഫാക്ചറിംഗ്/ പ്രോസസിംഗ് മേഖലയിലെ തൊഴിലാളികള്‍, മരുന്നു നിര്‍മ്മാണ തൊഴിലാളികള്‍, ഓയില്‍ മില്‍ തൊഴിലാളികള്‍, ചെരുപ്പു നിര്‍മ്മാണ തൊഴിലാളികള്‍, ഫിഷ് പീലിംഗ് തൊഴിലാളികള്‍, മത്സ്യബന്ധന വില്‍പ്പന തൊഴിലാളികള്‍ എന്നീ 17 മേഖലകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.  

 

ലേബര്‍ കമ്മീഷണറുടെ വെബ്സൈറ്റിലുളള (www.lc.kerala.gov.in) തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്ത് തൊഴിലാളിക്ക് സ്വമേധയാ അപേക്ഷകള്‍  മാര്‍ച്ച് ഏഴു വരെ  സമര്‍പ്പിക്കാമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
 

date