ഒറ്റത്തവണ പ്രമാണ പരിശോധന
പി.ഡബ്ല്യൂ.ഡി /ഇറിഗേഷന്‍ വകുപ്പുകളില്‍ ഓവര്‍സീയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട് (സിവില്‍) (കാറ്റഗറി നമ്പര്‍. 206/2020) തസ്തികയുടെ 28/12/2021 തീയതിയില്‍ പ്രസിദ്ധീകരിച്ച 37/2021/ഇ.ആര്‍ എട്ട് -നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുളള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം എട്ടിന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.
ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഈ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഈ തസ്തികയ്ക്ക് ആവശ്യമായ മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം അസല്‍ രേഖകള്‍ സഹിതം അന്നേ ദിവസം പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ വെരിഫിക്കേഷന് ഹാജരാകണം.
കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആയതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടുവേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. ഫോണ്‍ : 0468 -2222665.
- Log in to post comments