Skip to main content

ഭക്ഷ്യ സുരക്ഷാ പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും

ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി  വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കെ.ഐ.ഇ.ഡി) അഞ്ച് ദിവസത്തെ ഭക്ഷ്യ സുരക്ഷാ പരിശീലനവും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നു.  മാര്‍ച്ച് 14   മുതല്‍ 18  വരെ എറണാകുളം ജില്ലയില്‍ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം നടക്കുന്നത്. 1000 രൂപയാണ് പരിശീനത്തിന് ഫീസ്. താത്പര്യമുള്ളവര്‍  കെ.ഐ.ഇ.ഡി വെബ്സൈറ്റ് ആയ ംംം.സശലറ.ശിളീ ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2532890 / 2550322.

date