അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍(2020-21 അധ്യയന വര്‍ഷം) ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ക്കും, ബി ടെക്ക്, ബി.എസ്.സി നഴ്സിംഗ്, ബി.ഡി.എസ്, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എല്‍.എല്‍.ബി കോഴ്സുകള്‍ക്കും, ഇവയുടെ ബിരുദാനന്തര കോഴ്സുകള്‍ക്കും 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായവരില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റുകളുടേയും, സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഈ മാസം 31ന് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് ഓഫീസില്‍ സമര്‍പ്പിക്കണം. കേരളത്തിനു പുറത്തുളള സര്‍വകലാശാലകളിലും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്സ് പൂര്‍ത്തിയാക്കിയവര്‍, കേരളത്തിലെ സര്‍വ കലാശാലകള്‍ നല്‍കുന്ന ഇക്വലന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ : 0468-2223169.
- Log in to post comments