Skip to main content

സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസ് ഒന്‍പതിന്

വ്യവസായ വാണിജ്യ സേവന, ഉത്പാദന രംഗത്ത് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസിന്റെയും കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും  നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഈ മാസം ഒന്‍പതിന് രാവിലെ 10 ന് കോന്നി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും.

 

കോന്നി ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് നീതു ചാര്‍ളി  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.  ഉപജില്ലാ വ്യവസായ ഓഫീസര്‍ സി. ഗോപകുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ചെയര്‍പേഴ്സണ്‍ എല്‍സി ഈശോ, കെ.എസ്.എസ്.ഐ.എ കോന്നി താലൂക്ക് പ്രസിഡന്റ് എം.എസ്. ജോസ്, കോന്നി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍  ജെ. ജ്യോതി എന്നിവര്‍ പങ്കെടുക്കും.
 

date