Skip to main content

കൊയ്ത്തുത്സവം ആരംഭിച്ചു

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പന്നിവേലിച്ചിറ പാടത്തില്‍ 61 ഹെക്ടറിലാണ് കൊയ്ത്ത് നടക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി ചെറിയാന്‍, മെമ്പര്‍മാരായ മേഴ്‌സി ശാമുവേല്‍, ശ്രീരേഖ ആര്‍ നായര്‍, ശ്രീലേഖ, റോസമ്മ മത്തായി, മിനി ജിജി ജോസഫ്, പുരുഷോത്തമന്‍ നായര്‍, സതിദേവി, സജി ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date