Skip to main content

എറണാകുളം അറിയിപ്പുകള്‍2

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും

കംപ്യൂട്ടര്‍ പരിശീലനം

 

കാക്കനാട്:  വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമുള്ള  പുനരധിവാസ തൊഴില്‍ പരിശീലന പദ്ധതിപ്രകാരം ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  50 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്തഭടന്മാര്‍/ വിധവകള്‍/ ആശ്രിതര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 0484 2422239.  

 

ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് സോഫ്റ്റ് വെയര്‍ പരിശീലനം

 

കാക്കനാട്: ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പില്‍ പുതുതായി നടപ്പാക്കുന്ന 'സുരക്ഷ' സോഫ്റ്റ് വെയര്‍ സംബന്ധിച്ച് ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് ജൂലൈ 10 ന് എറണാകുളം പുല്ലേപ്പടിയിലുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളില്‍ പരിശീലന ക്ലാസ്സ് നടത്തുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ രജിസ്‌ട്രേഡ് ഓഫീസുള്ള ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് പങ്കെടുക്കാം.  ലൈസന്‍സുള്ള എ ക്ലാസ് ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ബി ക്ലാസ് ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുമാണ് പരിശീലനം.  താല്‍പര്യമുള്ളവര്‍ ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കകം എറണാകുളം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ അറിയിക്കണം.  ഫോണ്‍: 0484 2307309

 

വയര്‍മാന്‍ എഴുത്തുപരീക്ഷ 14 ന്

കാക്കനാട്:   മാറ്റി വെച്ച വയര്‍മാന്‍ എഴുത്തുപരീക്ഷ ജൂലെ 14 ന് രാവിലെ 10 മുതല്‍ 12 വരെ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  മെയ് 26 ന്റെ ഹാള്‍ ടിക്കറ്റ് ഹാജരാക്കി പരീക്ഷയെഴുതാം.  പരീക്ഷാര്‍ത്ഥികള്‍ക്ക് പുതുക്കിയ ഹാള്‍ ടിക്കറ്റ് അയക്കുന്നതല്ല.   ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത ജില്ലയിലെ അപേക്ഷകര്‍ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.  ഫോണ്‍: 0484 230 7309.

 

വിമന്‍ എക്‌സലന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

 

കൊച്ചി: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിനോടനുബന്ധിച്ച് നിര്‍മ്മിച്ച വിമന്‍ എക്‌സലന്‍സ് സെന്റര്‍  ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിനെ വനിതാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകളുടെ കൂട്ടായ്മയ്ക്കായി ഒരിടം എന്ന ആശയം രൂപമെടുത്തത്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ധാരാളം പ്രവര്‍ത്തനങ്ങളാണ് എക്‌സലന്‍സ് സെന്റര്‍ വഴി വരും ദിവസങ്ങളില്‍ നടത്താനിരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം പറഞ്ഞു.

 

ഇ-സാക്ഷരത, വിവിധ തൊഴില്‍ പരിശീലനങ്ങള്‍, മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം, കൗണ്‍സിലിങ്ങ് എന്നിങ്ങനെയുള്ള സേവനങ്ങളാണ് സെന്റര്‍ വഴി നല്‍കുക. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പല വിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആയിരം സ്‌ക്വയര്‍ ഫീറ്റുള്ള ഈ കെട്ടിടം പണികഴിപ്പിച്ചത്. 

 

ഉദ്ഘാടന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അദ്ധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു, ജില്ലാ പഞ്ചായത്ത് അംഗം ടി.എം.പരീത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വില്‍സണ്‍ ഇല്ലിക്കല്‍, എം.എന്‍.ശരി, ഷീലകൃഷ്ണന്‍കുട്ടി, ജെസി മോള്‍ ജോസ്, സെബാസ്റ്റ്യന്‍ പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

 

 

ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത്‌തെരുവ് നായ പ്രജനന

നിയന്ത്രണം ശില്പശാല നടത്തി

കൊച്ചി: എറണാകുളം കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സുരക്ഷ 2018 എന്ന പേരില്‍ തെരുവ് നായ് പ്രജനന നിയന്ത്രണം ബ്ലോക്ക് തല ശില്പശാല ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .എം.ആര്‍.ആന്റണി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട് അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സേതുലക്ഷമി എബിസി പദ്ധതിയെപ്പറ്റി ബോധവത്ക്കരണം നടത്തി.  ബ്ലോക്ക് ഡലപ്പ്‌മെന്റ് ഓഫീസര്‍ ഇ.എസ് കുഞ്ഞുമോന്‍, ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, സെക്രട്ടറി, ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ മിഷന്‍ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ സുനോജ് എം.കെ, എബിസി യൂണിറ്റ് സംരംഭക പ്രിയ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

date