Skip to main content

നഗരസഭയില്‍ കശാപ്പുശാലയ്ക്ക് അനുമതി

നഗരസഭയുടെ ഉടമസ്ഥതയിലുള്ള കശാപ്പുശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. പി.സി.ബി നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം 2015 ല്‍ അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം പുതിയ നഗരസഭാ ഭരണസമിതി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നു നടത്തിയ ഇടപെടലിലൂടെയാണ് പി.സി.ബി അംഗീകാരം ലഭ്യമായത്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ലോട്ടര്‍ഹൗസ് ഈ മാസം തന്നെ ലേലം ചെയ്തു നല്‍കുമെന്നും നഗരത്തില്‍ അനധികൃത കശാപ്പ് അനുവദിക്കില്ലെന്നും നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
 

date