Post Category
നിയമ ബോധവത്ക്കരണ പരിപാടി നടത്തി
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് സംഘടിപ്പിച്ച നല്ല നടപ്പ് നിയമനിര്‍മാണ ശാക്തീകരണ പദ്ധതി നേര്‍വഴിയുടെ നിയമ ബോധവത്ക്കരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഏലിയാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ആര്‍.പ്രദീപ് കുമാര്‍ , ജില്ല പ്രോബേഷന്‍ ഓഫീസര്‍ സി.എസ്. സുരേഷ്‌കുമാര്‍, പ്രോബേഷന്‍ അസിസ്റ്റന്റ് എന്‍ അനുപമ, അഡ്വ. പി ലളിതാമണി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ് ആക്ട് അടിസ്ഥാനമാക്കിയുള്ള പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണ് നേര്‍വഴി.
date
- Log in to post comments