Skip to main content

അടൂരിലെ വെള്ളപ്പൊക്ക ഭീഷണി : ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും

അടൂരിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ യോഗം ഉടന്‍ ചേരുമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതിയില്‍ താലൂക്ക് സഭകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് തല ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടാനും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പരിഹാരം കാണാനും തീരുമാനിച്ചു. പന്തളം-മുട്ടാര്‍ നീര്‍ച്ചാല്‍ സര്‍വ്വേ നടപടികളും പള്ളിക്കലാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനാവശ്യമായ നടപടികളും ആരംഭിച്ചതായി അടൂര്‍ തഹസില്‍ദാരും നഗരസഭ ചെയര്‍മാനും അറിയിച്ചു.
 

date