Post Category
ചങ്ങാതി-സംഘാടക സമിതി യോഗം
ചങ്ങാതിയുടെ മൂന്നാം ഘട്ടത്തിന് റാന്നി അങ്ങാടി പഞ്ചായത്തില്‍ നാളെ തുടക്കം. ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിന് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിനായി നടത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം കോയിപ്രം പഞ്ചായത്തിലും രണ്ടാം ഘട്ടം ഇലന്തൂര്‍ പഞ്ചായത്തിലും വിജയകരമായി പൂര്‍ത്തിയാക്കി. ചങ്ങാതി- മൂന്നാം ഘട്ടം സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (8) രണ്ടിന് റാന്നി അങ്ങാടി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കും.
date
- Log in to post comments