Post Category
ജോബ് ഫെയര്‍ നാളെ
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി പത്തനംതിട്ട ജില്ലാ തല ജോബ്ഫെയര്‍ നാളെ ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി കമ്പനികള്‍ ജോബ്‌ഫെയറില്‍ പങ്കെടുക്കും. ജോബ്‌ഫെയറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ട്രെയിനികള്‍ www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ പേരും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0468 -2258710.
date
- Log in to post comments