Post Category
ബാലസഭ നേതൃത്വ പരിശീലന ക്യാമ്പ്
മലപ്പട്ടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അജ്നാസ് എം.വി ക്യാമ്പ് വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സജിത കെ , മലപ്പട്ടം പ്രഭാകരൻ, ഇ.രവീന്ദ്രൻ, ബാലസഭ ജില്ലാ ആർ പി വി സഹദേവൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സവിത കെ.പി സ്വാഗതവും പ്രിയ. ടി.വി നന്ദിയും പറഞ്ഞു. പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
date
- Log in to post comments