അംഗസമാശ്വാസനിധി ധനസഹായം രണ്ടാംഘട്ട ജില്ലാതല വിതരണോദ്ഘാടനം നാളെ
സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അംഗസമാശ്വാസനിധി ധനസഹായം രണ്ടാംഘട്ട ജില്ലാതല വിതരണോദ്ഘാടനം നാളെ രാവിലെ 10ന് കേരള ബാങ്ക് പത്തനംതിട്ട ക്രെഡിറ്റ് പ്രോസസിംഗ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സഹകരണ അംഗസമാശ്വാസ പദ്ധതി പ്രകാരം സഹകരണസംഘം അംഗങ്ങളായ ഗുരുതര രോഗബാധിതര്‍ക്കും അപകടത്തില്‍പ്പെട്ട് കിടപ്പു രോഗികളായവര്‍ക്കും മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് വായ്പകള്‍ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഈ തുക അംഗ സമാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്ന പദ്ധതിയാണിത്.
ജില്ലയിലെ 27 സഹകരണ സംഘങ്ങളിലെ 640 അംഗങ്ങള്‍ക്കായി 1,25,70,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. താലൂക്ക്, വിതരണം ചെയ്യുന്ന തുക എന്ന ക്രമത്തില്‍: അടൂര്‍ - 51,80,000 രൂപ, കോന്നി- 5,90,000 രൂപ, തിരുവല്ല- 28,70000 രൂപ, റാന്നി- 3010000 രൂപ, മല്ലപ്പള്ളി- 9,20,000 രൂപ. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ 62 സഹകരണ സംഘങ്ങളിലെ 1021 അംഗങ്ങള്‍ക്ക് 2,08,90000 രൂപ 2021 വര്‍ഷം വിതരണം ചെയ്തിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷനാകുന്ന ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന്, സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്മാന് അഡ്വ. ആര്. സനല്‍ കുമാര്‍, സംസ്ഥാന സഹകരണ യൂണിയന് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ജെ. അജയകുമാര്‍, പി.ജി. ഗോപകുമാര്‍, കേരള ബാങ്ക് ഭരണസമിതി അംഗം എസ്. നിര്‍മലാദേവി, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ജി. പ്രമീള, ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) ഷാജി. ജെ. ജോണ്‍, സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം.ജി. രാമദാസ്, വിവിധ സര്‍ക്കിള്‍ യൂണിയന് ചെയര്മാന്മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.ആര്. പ്രസാദ്, ജെറി ഈശോ ഉമ്മന്‍, ഡോ. ജേക്കബ് ജോര്‍ജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
- Log in to post comments