Skip to main content

ജില്ലാ പദ്ധതിയുടെ കരട് അവതരിപ്പിച്ചു

ജില്ലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന ജില്ലാ പദ്ധതിയുടെ   കരട്  ഉപസമിതി കണ്‍വീനര്‍മാരുടേയും ഡി.പി.സി. അംഗങ്ങളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും മുമ്പില്‍    അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ ചര്‍ച്ചകളില്‍ ഇടപെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
നിര്‍ദേശങ്ങള്‍ക്കും അഭിപ്രായ രൂപീകരണത്തിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരട്  ലഭ്യമാക്കും. നിര്‍ദ്ദേശങ്ങള്‍ ഉപസമിതിയുടെ സഹകരണത്തോടെ ക്രോഡീകരിക്കുകയും ആവശ്യമെങ്കില്‍ പരിഷ്‌കരിക്കുകയും ചെയ്യും. തുടര്‍ന്ന് ജില്ലാ ആസൂത്രണ സമിതി വികസന സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ എം.എല്‍.എ.മാര്‍, തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
കരട് പദ്ധതി അവതരണ യോഗത്തില്‍ ഡി.പി.സി. അംഗങ്ങളായ സലിം കുരുവമ്പലം, ആലിപ്പറ്റ ജമീല, പി. ജമീല അബൂബക്കര്‍, എം.കെ.റഫീഖ്, സി.അബ്ദുല്‍ നാസര്‍, വെട്ടം ആലിക്കോയ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ. ശ്രീലത എന്നിവര്‍ പങ്കടുത്തു.

 

date