കണ്ണൂര്‍ അറിയിപ്പുകള്‍ 10-03-2022
ആസാദി കാ അമൃത് മഹോത്സവ്: പാനൂരിൽ മാർച്ച് 12ന് സ്മൃതി സംഗമവും കലാ സന്ധ്യയും
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 12ന് പാനൂരിൽ സ്മൃതി സംഗമവും കലാ സന്ധ്യയും സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ വാനമ്പാടി മൺമറഞ്ഞ ലതാ മങ്കേഷ്‌ക്കറുടെ സ്മൃതി സദസ് സംഗീതോത്സവവും ഒരുക്കും. മാർച്ച് 12 ശനിയാഴ്ച്ച വൈകിട്ട് 4.30 ന് പാനൂർ യുപി സ്‌കൂളിൽ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ അധ്യക്ഷനാകും. ഡോ. കെ എം ഭരതൻ പ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി, പാനൂർ നഗരസഭാ കൗൺസിലർമാരായ കെ കെ സുധീർ കുമാർ, പി കെ പ്രവീൺ, നസീല കണ്ടിയിൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ നാരായണൻ, ടി ടി കെ ശശി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് 'ഹൃദയപൂർവം വാനമ്പാടിക്ക്' എന്ന പേരിൽ ലതാ മങ്കേഷ്‌ക്കറിന് സ്മരണാഞ്ജലിയായി മലബാറിലെ പ്രശസ്ത ഗായകരായ സുജ ബാബു, അജയൻ ഗാനാഞ്ജലി, സി ഡി ജയശ്രീ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.
കിക്മയിൽ എംബിഎ പ്രവേശനം
സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എംബിഎ 2022-24 ബാച്ചിലേക്കുള്ള പ്രവേശനം കണ്ണൂർ സൗത്ത് ബസാറിലെ കോ ഓപ്പറേറ്റീവ് ട്രെയിനിങ് സെന്ററിൽ മാർച്ച് 16ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.
കേരള സർവകലാശാലയുടെയും എഐസിടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റം എന്നിവയിൽ ഇരട്ട സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്സി/എസ്ടി വിദ്യാർഥികൾക്ക് സർക്കാർ യൂനിവേഴ്സിറ്റി നിബന്ധനകൾ പ്രകാരം ഫീസാനുകൂല്യം ലഭിക്കും.
അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതേവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. ഫോൺ: 8547618290, 9447002106. വെബ്സൈറ്റ്: www.kicmakerala.com.
തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം
സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിസിഎ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. വിദ്യാർഥികളുടെ യൂസർനെയിം, പാസ്വേർഡ് (അപേക്ഷാ നമ്പറും ജനന തിയ്യതിയും) ഉപയോഗിച്ച് സ്‌കോൾ-കേരള ഡിസി എ വെബ്സൈറ്റായ www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. അനുവദിച്ച പഠനകേന്ദ്രം കോ ഓർഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. സമ്പർക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങൾ മുഖേന ലഭ്യമാകുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0471 2342950, 2342271, 2342369.
വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അലോപ്പതി വിഭാഗത്തിൽ കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂനിയർ കൺസൾട്ടന്റ് ഗൈനക്കോളജി, പീഡിയാട്രീഷൻ, ആർ എം ഒ (അലോപ്പതി) തസ്തികകളിലാണ് നിയമനം. മാർച്ച് 30ന് പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ചേംബറിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യത: ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി): എംബിബിഎസ്, എംഡി/എംഎസ്(ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി), പിജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമക്കാരെ പരിഗണിക്കും. ടിസിഎംസി രജിസ്ട്രേഷൻ നിർബന്ധം. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. പീഡിയാട്രീഷൻ: എംബിബിഎസ്, എംഡി (പീഡിയാട്രിക്സ്)്, പിജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടിസിഎംസി രജിസ്ട്രേഷൻ നിർബന്ധം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ആർഎംഒ (അലോപ്പതി): അടിസ്ഥാന യോഗ്യത എംബിബിഎസ്. ഡിപ്ലോമയുള്ളവർക്ക് മുൻഗണന, ടിസിഎംസി രജിസ്ട്രേഷൻ നിർബന്ധം. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം യഥാക്രമം രാവിലെ 10 മണിക്കും 11.30നും ഉച്ചയ്ക്ക് 2.30 നും നടത്തും. അപേക്ഷകർ ബയോഡാറ്റയോടൊപ്പം ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും സഹിതം ഹാജരാകണം. ഫോൺ: 0497 2800167.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തോട്ടട ഗവ.ഐ ടി ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ള പൊതു വിഭാഗത്തിൽപ്പെട്ടതും എസ്സി മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളും മാർച്ച് 16 ന് രാവിലെ 10.30ന് കൂടിക്കാഴ്ച്ചയ്ക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും കരുതണം. എസ്സി വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ അവരുടെ അഭാവത്തിൽ എസ് സി വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.
ജൂനിയർ ലാഗ്വേജ് ടീച്ചർ: അഭിമുഖം 16ന്
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്ക്- യുപി എസ്, എൻസിഎ-എസ്ഐയുസി നടാർ - 176/2020, എൻസിഎ-ഇ/ടി/ബി - 179/2020), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്ക്-എൽപിഎസ്, എൻസിഎ-ഇ/ടി/ബി - 461/2020) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് മാർച്ച് 16 രാവിലെ 7.30 ന് പിഎസ്സി കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700482.
തപാൽ അദാലത്ത്
തപാൽ വകുപ്പിന്റെ വടക്കൻ മേഖല സർക്കിളിന്റെ തപാൽ അദാലത്ത് മാർച്ച് 30 ന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവ് പോസ്റ്റോഫീസിൽ ഓൺലൈനായി നടത്തും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ മേഖല. തപാൽ വകുപ്പ് നൽകുന്ന ലെറ്റർ പോസ്റ്റ്, മണി ഓർഡറുകൾ, പാഴ്സൽ, സ്പീഡ് പോസ്റ്റ്്, സേവിംഗ്സ് ബാങ്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ബി സുധ, അസി.ഡയറക്ടർ, പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസ്, നോർത്തേൺ റീജിയൺ, നടക്കാവ്, കാലിക്കറ്റ്-673011 എന്ന വിലാസത്തിൽ മാർച്ച് 16 ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയക്കണം. കവറിനു പുറത്ത് 'തപാൽ അദാലത്ത്' എന്നെഴുതിയിരിക്കണം.
ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല പരിപാടി വെള്ളിയാഴ്ച
ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല പരിപാടി വെള്ളിയാഴ്ച (മാർച്ച് 11) നടക്കും. രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ഡിഎംഒ ഡോ. കെ നാരായണ നായ്ക് ഉദ്ഘാടനം ചെയ്യും.
കാഴചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് മുൻകൂട്ടി ഗ്ലോക്കോമ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയുമാണ് വാരാചരണത്തിന്റെ ലക്ഷ്യം. ഉയർന്ന നേത്രമർദ്ദം കണ്ണിൽ നിന്നും തലച്ചോറിലേക്ക് കാഴ്ചാ സിഗ്‌നലുകൾ എത്തിക്കുന്ന നാഡിയെ ബാധിച്ച് ക്രമേണ അന്ധതയിലേക്ക് എത്തിക്കുന്ന രോഗമാണ് ഗ്ലോക്കോമ. ആദ്യഘട്ടങ്ങളിൽ ഗ്ലോക്കോമക്ക് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ ചിലർക്ക് തലവേദന, കണ്ണുവേദന, കണ്ണിന് ചുവപ്പുനിറം, കൃഷ്ണമണിയിൽ നിറവ്യത്യാസം എന്നീ ലക്ഷണങ്ങൾ കാണാറുണ്ട്. യഥാസമയം ഗ്ലോക്കോമ കണ്ടുപിടിച്ചു ചികിൽസിച്ചാൽ ഈ അസുഖം മൂലമുള്ള അന്ധത തടയാം. 40 വയസ്സിനുശേഷം കൃത്യമായ ഇടവേളകളിൽ കണ്ണിന്റെ പരിശോധന നടത്തി കണ്ണിന്റെ മർദ്ദം പരിശോധിച്ച് ആവശ്യമെങ്കിൽ കണ്ണിന്റെ ഫീൽഡ് ടെസ്റ്റ്, കണ്ണിന്റെ നാഡിയുടെ സ്‌കാൻ എന്നിവ നടത്തിയും ഗ്ലോക്കോമ കണ്ടെത്താം.
ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി ലേഖ അദ്ധ്യക്ഷത വഹിക്കും. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽ കുമാർ വിഷയാവതരണം നടത്തും. ഡോ.എസ് അനിത ഗ്ലോക്കോമയെക്കുറിച്ച് ക്ലാസെടുക്കും. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ, സ്‌ക്രീനിംഗ് ക്യാമ്പുകൾ, റേഡിയോ ടോക്ക് എന്നിവ സംഘടിപ്പിക്കും.
വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെരിങ്ങോം പഞ്ചായത്ത് ട്രാൻസ്ഫോർമർ് പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ കീരിയാട് സെഞ്ചുറി പ്ലൈവുഡ് (ഏരുമ്മൽ വയൽ) ഭാഗങ്ങളിൽ മാർച്ച് 11 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം നോർത്ത് ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ കൈതച്ചാൽ, മുദ്ര ക്ലബ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയും വാളാങ്കിച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ വളയംകുണ്ട്, വടക്കേമൂല, ഓടയംപ്ലാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ ഒമ്പത് മുതൽ 10 മണി വരെയും ചെമ്പേരി സെക്ഷനിലെ നെടിയങ്ങ ക്രഷർ, ചേപ്പറമ്പ ടൗൺ എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ദേശമിത്രം ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 11 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതിമുടങ്ങും.
ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മാലൂർ വയൽ, കാവിന്മൂല, നിട്ടാറമ്പ, മാലൂർ ഹൈ സ്‌കൂൾ, കെ കെ ക്രഷർ, കൂവക്കര, ചിത്രപീഠം, തൃക്കടാരിപ്പൊയിൽ, ഇടുമ്പ, ഇടുമ്പ സ്‌കൂൾ എന്നീ ഭാഗങ്ങളിൽ മാർച്ച് 11 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments