Skip to main content

വിമുക്ത ഭടന്മാര്‍ക്ക് തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം നഷ്ടപ്പെട്ടുപോയ( 2000 ജനുവരി ഒന്ന് മുതല്‍ 2021  ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍) വിമുക്ത ഭടന്മാര്‍ക്ക്, ഏപ്രില്‍ 30 വരെ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. വിമുക്ത ഭടന്മാര്‍ പുതുക്കുവാനുള്ള അപേക്ഷയും തൊഴില്‍ രജിസ്ട്രേഷന്‍ കാര്‍ഡിന്റെ അസലും പകര്‍പ്പും സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ, തപാല്‍ മാര്‍ഗമോ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എത്തിച്ച് തൊഴില്‍ രജിസ്ട്രേഷന്‍  പ്രത്യേക പുതുക്കല്‍ വഴി നടത്താമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.

date