Post Category
സ്ത്രീ ശാക്തീകരണ ക്യാമ്പയിന്‍: ബോധവത്ക്കരണ പരിപാടി
ഇലന്തൂര്‍ ബ്ലോക്കിന്റെയും ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടി ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.
ദിശ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷാന്‍ രമേശ് ഗോപന്‍ ലിംഗ സമത്വത്തെക്കുറിച്ചും, കനല്‍ ട്രെയിനര്‍ അഡ്വ എം.ബി ദിലീപ്കുമാര്‍ ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ സി.പി. രാജേഷ് കുമാര്‍, ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വി. ഗ്ലാഡിസ്, എം.സി. ക്ലാഡിയ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments