എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം
യഥാസമയം എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കുവാന്‍ കഴിയാതിരുന്നവര്‍ക്ക് വീണ്ടും അവസരം. 1/1/2000 മുതല്‍ 31/08/2021 വരെയുള്ള (രജിസ്ട്രേഷന് ഐഡന്റ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 6/21 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. അര്‍ഹതയുള്ള മറ്റുള്ളവര്‍: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതെയിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍. ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എകസ്ചേഞ്ച്് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ വിടുതല്‍ ചെയ്തു/രാജിവച്ചവര്‍.
ഈ കാലയളവില്‍ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍. അസല്‍ രജിസ്ട്രേഷന് സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന് ഏപ്രില്‍ 30 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന് കാര്‍ഡ് സഹിതം അടൂര്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ലാപ്സായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് www.eemployment.kerala.gov.in എന്ന വെബ്സെറ്റ് മുഖേന ഓണ്‍ലൈനായും പുതുക്കാം. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന് വഴിയാണ് പുതുക്കേണ്ടത്.
- Log in to post comments