Skip to main content

കേരളോത്സവ വിജയികളെ അനുമോദിക്കും

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാ, സംസ്ഥാന കേരളോത്സവ വിജയികളെ അനുമോദിക്കും.നാളെ രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പങ്കെടുക്കും. യൂത്ത് ക്ലബ്ബുക്കള്‍ക്കുള്ള ധനസഹായം, കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ക്കുള്ള ധനസഹായം, കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് ജില്ലാതല മത്സര വിജയികള്‍ക്കുള്ള പ്രൈസ്മണി എന്നിവ വിതരണം ചെയ്യും. എല്ലാ മത്സര വിജയികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന അറിയിച്ചു.

date