Skip to main content

തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ഭവനപദ്ധതി

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ അഞ്ച്  ജില്ലകളിലായി ഒരു തൊഴിലാളിക്ക് ഒരുവീട് എന്ന നിലയില്‍ ഭവനപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒരു തൊഴിലാളിക്ക് വീതമാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ക്കായി 75,87,706 രൂപ ക്ഷേമനിധി ബോര്‍ഡ് അനുവദിച്ചു.

 

ചികിത്സാസഹായം, വിദ്യാഭ്യാസ അവാര്‍ഡുകള്‍, മെഡിക്കല്‍ എഞ്ചിനിയറിംഗ് പരിശീലനസഹായം, അപകടമരണ ധനസഹായം, പെട്ടിമുടി ദുരന്ത ധനസഹായം, പ്രസവാനുകൂല്യ ധനസഹായം, ഭിന്നശേഷി വിഭാഗത്തിലുളളവര്‍ക്കുളള ധനസഹായം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങള്‍ക്കായിട്ടാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്കായി വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി ആരംഭിക്കുന്നത്. ഭവനം നിര്‍മിക്കുന്നതിനായി അഞ്ച്  ലക്ഷം രൂപ ബോര്‍ഡ് നല്‍കും.

 

ആദ്യഘട്ടം എന്ന നിലയിലാണ് ബോര്‍ഡ് ഭവനപദ്ധതി അഞ്ച് ജില്ലകളിലായി തീരുമാനിച്ചത്. അടുത്ത ഘട്ടത്തില്‍ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുമെന്ന് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാര്‍ ജയന്‍ ബാബു അറിയിച്ചു.

date