Skip to main content

പത്തനംതിട്ട ജില്ലയില്‍ ഇന്ന്  75  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്
 
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
    1. പത്തനംതിട്ട-7
    2. അയിരൂര്‍ -6
    3. തിരുവല്ല-6
    4. തോട്ടപ്പുഴശേരി-4
    5. കോന്നി-4

 
ജില്ലയില്‍ ഇതുവരെ 265361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 101 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262778ആണ്. പത്തനംതിട്ട ജില്ലക്കാരായ  323 പേര്‍ രോഗികളായിട്ടുണ്ട്. 321 പേര്‍  ജില്ലയിലും രണ്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന്  901 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്  

date