Skip to main content

ലോക വദനാരോഗ്യ ദിനം: സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാളെ (20)

ലോകവദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാളെ (മാര്‍ച്ച് 20) രാവിലെ 10ന് ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.  പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥി ആയിരിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍  ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ന് (മാര്‍ച്ച് 20) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡെന്റല്‍ മെഡിക്കല്‍ ക്യാമ്പും, രാവിലെ  11.30 മുതല്‍ വദനാരോഗ്യ ബോധവല്‍ക്കരണ ക്ലാസും  ഉണ്ടായിരിക്കുമെന്ന് ഡിഎംഒ ഡോ. എല്‍. അനിത കുമാരി അറിയിച്ചു.

date