Skip to main content

കഫറ്റീരിയ/ഹോട്ടല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍:  മുതല്‍മുടക്കും വരുമാനവും

15 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പബ്ലിക്ക് ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങുന്ന സ്വകാര്യ സംരംഭകന് ഒരേ സമയം രണ്ടു കാറുകള്‍ വീതം 10 കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചാല്‍ ഒരു കാറിന് 20 യൂണിറ്റ് എന്ന നിരക്കില്‍ 10 കാറുകള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി വേണ്ടി വരും. നിലവില്‍ 13 രൂപയാണ് ഒരു യൂണിറ്റിന് ഗുണഭോക്താവില്‍ നിന്നും ഈടാക്കുന്നത്. ഇതില്‍ അഞ്ചു രൂപ കെഎസ്ഇബിക്ക് നല്‍കണം (സൗരോര്‍ജ സംവിധാനം ഇല്ലാത്ത ചാര്‍ജറുകള്‍ക്ക്). ബാക്കി എട്ടു രൂപയില്‍ ഒരു രൂപ കെഎസ്ഇബി ഫിക്ടഡ് ചാര്‍ജ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് സോഫ്റ്റ്‌വെയര്‍ അറ്റകുറ്റപണികള്‍ എന്നിവയ്ക്ക് ചെലവ് വരും. ബാക്കി ഏഴു രൂപ ഒരു യൂണിറ്റിന് ലാഭം ലഭിക്കും. അതായത് 200 യൂണിറ്റിന് ഒരു ദിവസത്തെ ലാഭം: 1400/ 7x200 യൂണിറ്റ് ) യും, ഒരു മാസം 42,000/ (1400x30) രൂപയും ചേര്‍ത്ത് ഒരു വര്‍ഷം 5.04 ലക്ഷം രൂപ ലഭിക്കും. ദേശീയ പാത, എംസി റോഡ് ഒഴികെയുള്ള റോഡുകളില്‍ രണ്ടാം വര്‍ഷം മുതലാണ് ഇത്തരം ലാഭം ലഭിക്കുന്നത്.

 

നിലവില്‍ ദേശീയ പാത, എംസി റോഡ് ഒഴികെയുള്ള റോഡുകളില്‍ ഇലക്ട്രിക് കാറുകളുടെ എണ്ണം കുറവായതിനാല്‍ ആദ്യ വര്‍ഷം 5.04 ലക്ഷത്തിന്റെ പകുതിയും, രണ്ടാം വര്‍ഷം 5.04 ലക്ഷം രൂപയും, മുന്നാം വര്‍ഷം മുതല്‍ 10.08 ലക്ഷം രൂപയും ലാഭം ലഭിക്കും. ഇങ്ങനെ നോക്കിയാല്‍ ചാര്‍ജിംഗ് സ്റ്റേഷനായുള്ള മുതല്‍മുടക്ക് പലിശ സഹിതം നാല് വര്‍ഷം കൊണ്ട് തിരികെ ലഭിക്കും. കഫറ്റീരിയ/ഹോട്ടല്‍ എന്നിവിടങ്ങളില്‍ 500 സ്‌ക്വയര്‍ഫീറ്റ് സ്ഥലം ലഭ്യമാക്കിയാല്‍ ഇത്തരം സംരംഭം തുടങ്ങാന്‍ സാധിക്കും. കൂടാതെ ഹോട്ടലില്‍ ബിസിനസ് വര്‍ധിപ്പിക്കാനും ഹോട്ടലുകളുടെ പ്രശസ്തി ഉയര്‍ത്താനും സാധിക്കും.

date