Skip to main content

ആത്മ പത്തനംതിട്ട ഗവേണിംഗ് ബോര്‍ഡ് യോഗം ചേര്‍ന്നു

കാര്‍ഷികരംഗത്തും വിജ്ഞാന വ്യാപനമേഖലയിലും പുതിയ കാല്‍വയ്പ്പുകള്‍ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിവരുന്ന ആത്മയുടെ (അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി) യോഗം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ കാര്‍ഷിക മേഖലയേക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും ഗവേണിംഗ് ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തു. ആത്മ ഗവേണിംഗ് പത്തനംതിട്ട പ്രൊജക്റ്റ് ഡയറക്ടര്‍ സാറ ടി ജോണ്‍ സ്വാഗതം പറഞ്ഞു. 2022-2023 വര്‍ഷം നടത്താന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയ വിവിധ ജനറല്‍, എസ്‌സി/എസ്റ്റി പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി.

date