Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ 20000-45800 രൂപ ശമ്പള നിരക്കില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ-ഒ.ബി.സി) (കാറ്റഗറി നമ്പര്‍ - 307/2016) തസ്തികയുടെ 13.02.2019 തീയതിയില്‍ നിലവില്‍ വന്ന 112/19/ഡി.ഒ.എച്ച് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 16.08.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും ഒ.ബി.സി വിഭാഗത്തിലുളള എന്‍.സി.എ  ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും  ഈ റാങ്ക് പട്ടിക 16.08.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

date