Skip to main content

ലോക ഡൗണ്‍ സിന്‍ഡ്രോം ദിനം, ലോക ക്ഷയരോഗ ദിനം: ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

ജില്ലാ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഡൗണ്‍ സിന്‍ഡ്രോം ദിനം, ലോക ക്ഷയരോഗ ദിനം എന്നിവയുടെ മുന്നോടിയായി അടൂര്‍, തിരുവല്ല, പത്തനംതിട്ട കെസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലുംഫ്‌ളാഷ്മോബ് സംഘടിപ്പിച്ചു.

 

അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ഡി. സജി ഉദ്ഘാടനം നിര്‍വഹിച്ചു.നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ഡൗണ്‍ സിന്‍ഡ്രോം, ക്ഷയരോഗം എന്നിവയുടെ ചികിത്സ, പ്രതിരോധ മാര്‍ഗങ്ങള്‍, സേവനങ്ങള്‍ ലഭിക്കുന്ന സെന്ററുകള്‍ എന്നിവയെ കുറിച്ചു പത്തനംതിട്ട ജില്ലാ അഡോള്‍സെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍മാരായ എയ്ഞ്ചല ജെറാള്‍ഡ്, റീബാ ലിങ്കണ്‍ ജില്ലാ ഡിഇഐസി മാനേജര്‍ അര്‍ച്ചന സഹജന്‍ എന്നിവര്‍ അവബോധം നല്‍കി.

date