Skip to main content

ഭാഷയെ കൈവിട്ടാല്‍ സംസ്‌കാരവും പാരമ്പര്യവും നഷ്ടമാവും - അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ.

 ഭാഷ സംസ്‌കാരത്തിന്റെ പ്രതീകമാണെന്നും ഭാഷയെ കൈവിട്ടാല്‍ നമുക്ക് സ്വന്തമായുള്ള കലയും സംസ്‌കാരവും പാരമ്പര്യവും നഷ്ടമാവുമെന്നും അഡ്വ എം.ഉമ്മര്‍ എം.എല്‍.എ.  ഔദേ്യാഗിക ഭാഷാ വാരാചരണത്തിന്റെ ജില്ലാതല സമാപനം മഞ്ചേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. മലയാളത്തെ സ്വീകരിക്കാനും സ്വായത്തമാക്കാനും പ്രചരിപ്പിക്കാനും പുതിയ തലമുറ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാഷയുടെ  കരുത്ത് സംസാര ഭാഷയിലാണ് പ്രകടമാവുകയെന്ന് ഭാഷയും സംസ്‌കാരവും എന്ന വിഷയത്തില്‍ സംസാരിച്ച സാസ്‌കാരിക പ്രവര്‍ത്തകന്‍ പി.ടി.മണികണ്ഠന്‍ അഭിപ്രായപ്പെട്ടു. എല്ലാ ഭാഷകളില്‍ നിന്നും കടമെടുത്ത് സ്വയമില്ലാതെയാകുന്ന ഭാഷയാണ് മലയാളം. നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും മലയാള ഭാഷതന്നെ  ഉപയോഗിക്കുമെന്ന് മലയാളികള്‍  തീര്‍ച്ചപ്പെടുത്തിയാല്‍ മതി നമ്മുടെ  ഭാഷ വളര്‍ന്ന് വലുതാവാന്‍.  ഭാഷയെ തിരിച്ചു പിടിക്കാനുള്ള  ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മഞ്ചേരി പബ്‌ളിക് ലൈബ്രറിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
പ്രിന്‍സിപ്പല്‍ കെ.പി.ജയശ്രീ, ഹെഡ് മാസ്റ്റര്‍ കെ.രവീന്ദ്രന്‍ മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ സ്വാഗതവും വി.കെ. വല്‍സമ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

date