Skip to main content

ബഡ്‌സ് കലോത്സവം സമാപിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്സ് കലോത്സവത്തിന്റെ സമാപന സമ്മേളനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഡ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അംബികാ വേണു ഉദ്ഘാടനം ചെയ്തു.വിഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കുട്ടികളുടെ മാനസിക ബൗദ്ധിക വികാസം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി കുടുംബശ്രീയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച കേന്ദ്രങ്ങളാണ് ബഡ്സ്/ ബിആര്‍സികള്‍.  ഇവിടുത്തെ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

 

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്. സലീന അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഡിപിഎം ബി.എന്‍. ഷീബ, കുടുംബശ്രീ സിഡിഎസ് പൊന്നമ്മ ശശി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date