Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-03-2022

അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കായി എല്ലാ ജില്ലകളിലും മാര്‍ച്ച് 18ന് അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു.   ജില്ലയിലെ അപ്രന്റീസ്ഷിപ്പ് മേള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടത്തും.   രാവിലെ 10.30ന് നടക്കുന്ന പരിപാടി വ്യാവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ മേഖലാ കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ സി രവികുമാര്‍ ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം  പി രാജേഷ് അധ്യക്ഷനാകും.  അപ്രന്റീസ് ട്രെയിനികളുടെ കോണ്‍ട്രാക്ട് വിതരണം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി ഒ ഗംഗാധരന്‍ നിര്‍വഹിക്കും.

ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ ബോര്‍ഡ് പ്രകാശനം ചെയ്തു

ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ ബോര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തുലലലല. ഇതുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് പി പി ദിവ്യ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ലോക വനിതാ ദിനാചരണത്തിന്റെ പശ്ചാത്തലത്തിലാണ് ബോര്‍ഡിന്റെ പ്രകാശനം.  ആര്‍ത്തവ ശുചിത്വം സംബന്ധിച്ച ബോര്‍ഡ് ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ശുചിത്വമിഷന്‍ ബോര്‍ഡ് സ്ഥാപിക്കും.
അസി. ഡവലപ്പ്‌മെന്റ് കമ്മീഷണറും  ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്ററുമായ പി എം രാജീവ്, അസി. കോര്‍ഡിനേറ്റര്‍ എ ഗിരാജ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ടി സി സജീര്‍, യുവജനക്ഷേമ ബോര്‍ഡ് വനിതാ പരിശീലനാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐടിഐകളില്‍ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

എംബിഎ/ ബിബിഎ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിജിടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ടിഒടി കോഴ്‌സിനൊപ്പം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഏതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമയും/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും കമ്പ്യൂട്ടര്‍/ ഇംഗ്ലീഷ് പരിജ്ഞാനവും.

മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 23ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലുള്ള ഏലത്തൂര്‍ ഗവ.ഐടിഐയില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0495 2461898.

ബിഎല്‍ബിസി യോഗം

ജില്ലയിലെ എല്ലാ ബ്ലോക്കുകളിലെയും ബാങ്കുകളുടെ 2021 ഡിസംബര്‍ വരെയുള്ള  പ്രകടനം അവലോകനം ചെയ്യുന്നതിനായി ബി എല്‍ ബി സി മീറ്റിംഗുകള്‍ നടത്താന്‍ തീരുമാനിച്ചു. മീറ്റിംഗുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായുമാണ് നടക്കുക.

മാര്‍ച്ച് 17 ന് കല്ല്യാശ്ശരി ബ്ലോക്ക് രാവിലെ 10. 15 ന് (https://meet.google.com/bpr-smuj-yto), ഇരിക്കൂര്‍ ഉച്ചക്ക് 12.30 ന്(https://meet.google.com/wzy-gzqz-qa-c ), ഇരിട്ടി വൈകിട്ട് മൂന്ന് മണിക്കും (https://meet.google.com/adh-tsvw-fe-j)ഓണ്‍ലൈനായി നടക്കും.

മാര്‍ച്ച് 18 ന് എടക്കാട്  - രാവിലെ 10.15 ന് (https://meet.google.com/vh-zujd-wtx), പേരാവൂര്‍  -  ഉച്ചക്ക് 12. 15 ന് (https://meet.google.com/ips-xdww-fmz), തലശ്ശേരി  -  വൈകിട്ട് മൂന്ന് മണിക്കും (https://meet.google.com/ksz-qsgr-uzr) ഓണ്‍ലൈനായി നടക്കും.

മാര്‍ച്ച് 21 ന് കൂത്തുപറമ്പ് ബ്ലോക്ക് രാവിലെ 10.30 ന് കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസിലും, കണ്ണൂര്‍ ബ്ലോക്ക്  വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ ഫോര്‍ട്ട് റോഡിലുള്ള കനറ ബാങ്കിന്റെ രണ്ടാം നിലയിലുമാണ് മീറ്റിംഗ്. മാര്‍ച്ച് 22 ന് തളിപ്പറമ്പ് ബ്ലോക്കിന്റെ മീറ്റിംഗ് രാവിലെ 11 മണിക്ക് തളിപ്പറമ്പ ബ്ലോക്ക് ഓഫീസിലും, പയ്യന്നൂര്‍ ബ്ലോക്കിന്റെ വൈകിട്ട് മൂന്ന് മണിക്ക് പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസിലും നടക്കും. മാര്‍ച്ച് 23 ന് പാനൂര്‍ ബ്ലോക്കിന്റെ മീറ്റിംഗ് രാവിലെ 10.30 ന് പാനൂര്‍ വെസ്റ്റ് യു പി സ്‌കൂളിന് അടുത്ത് പാനൂര്‍ കോ.ഓപ്പറേറ്റീവ് ബില്‍ഡിങ്ങില്‍ നടക്കും. ഇതിനു ശേഷം  നബാര്‍ഡിന്റെ ബാങ്ക് മാനേജര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ മീറ്റും ഉണ്ടാകും.  

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ജിയോളജി വിഭാഗത്തില്‍ അഡ്‌ഹോക്ക് അസി.പ്രൊഫസറുടെ  ഒഴിവുണ്ട്.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ മാര്‍ച്ച് 24ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 0497 2780226.

അധ്യാപക നിയമനം

തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ 2021 -22 അധ്യയന വര്‍ഷം ഒഴിവുള്ള  ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ  അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള എഞ്ചിനീയറിങ് ബിരുദമാണ്  യോഗ്യത.  യോഗ്യരായവര്‍ക്ക് മാര്‍ച്ച് 18ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം രാവിലെ പോളിടെക്‌നിക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0467 2211400.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് ക്യാമ്പസില്‍ മെയിന്‍ ഗേറ്റ് മുതല്‍ മെയിന്‍ ബില്‍ഡിങ് വരെ സ്ട്രീറ്റ് ലൈറ്റ് പോള്‍ നിര്‍മിക്കുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 24ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

ഗവ.എഞ്ചിനീയറിങ് കോളേജില്‍ എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 22ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

ക്വട്ടേഷന്‍

കൂത്തുപറമ്പ് മുന്‍സിഫ് കോടതിയില്‍ ഫയര്‍ എക്സ്റ്റിംഗുകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 24ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.ഫോണ്‍: 0490 2362259.

വൈദ്യുതി മുടങ്ങും

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ താലൂക്ക് ഹോസ്പിറ്റല്‍, പെരിങ്ങോം പഞ്ചായത്ത്, കക്കറ ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  മാര്‍ച്ച്  17 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിപ്പറമ്പ്, എ പി സ്റ്റോര്‍ പള്ളിപ്പറമ്പ് , കോടിപൊയില്‍, മുബാറക് റോഡ്, സദ്ദാംമുക്ക് കാവുംചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച്  17 വ്യാഴം  രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കടന്നപ്പള്ളി കുറ്റിയാട്ട്  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച്  17 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വന്‍കുളത്ത് വയല്‍, തെരു, ഓലടത്താഴ, ചര്‍ച്ച്  എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 17 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടിയാന്മല ഭാഗങ്ങളില്‍ മാര്‍ച്ച് 17 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ കടമ്പേരി അമ്പലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 17 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ തോപ്പിലായി, എള്ളരിഞ്ഞി, ഐച്ചേരി, മാപ്പിനി, ചെരിക്കോട്, അലക്‌സനഗര്‍, അമ്പത്താറ്, മടമ്പം ചര്‍ച്ച്, ബിഎഡ് കോളേജ്, പന്നിയാല്‍, കൂട്ടുമുഖം, കാനപ്രം, കാവുമ്പായി, കാവുമ്പായി പാലം, ചുണ്ടക്കുന്ന്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 17 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും  കോയിലി, വിളമ്പാറമുക്ക്, മേരിഗിരി, പൊടിക്കളം, കോണമ്പാട്ടം, കോളേരി വയല്‍ എന്നീ ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂളിയാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 17 വ്യാഴം രാവിലെ  8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ്ഫ്രാന്‍സിസ്, ജെ ടി എസ്, എയര്‍ടെല്‍ തോട്ടട, രാജന്‍പീടിക എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 17 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും എസ് എന്‍ കോളേജ്, എസ് എന്‍ കാമ്പസ്, വാട്ടര്‍ അതോറിറ്റി, ദിനേശ് ഫുഡ്, സ്വരാജ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലുവയല്‍, കൊടപ്പറമ്പ്, സ്‌നേഹതീരം, ടാറ്റ കൊടപ്പറമ്പ്,  ഓഷ്യാനസ് ഫ്‌ളാറ്റ് എന്നീ  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 17 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
                               
                                               ലേലം

കലക്ടറേറ്റ് കോമ്പൗണ്ടില്‍ സ്പാര്‍ക്ക് ഓഫീസിനടുത്തുള്ള ഗാരേജിലെ ജീര്‍ണ്ണിച്ച ഉപയോഗശൂന്യമായ (ഇലക്ട്രിക്കല്‍ പാനല്‍ ബോര്‍ഡ്, സ്റ്റീല്‍ അലമാര, മര കസേരകള്‍, സ്റ്റീല്‍ ടേബിള്‍ തുങ്ങിയവ) സാധനങ്ങള്‍ മാര്‍ച്ച് 25ന് രാവിലെ 10.30ന് കലക്ടറേറ്റ് പരിസരത്ത് ലേലം ചെയ്യും.  ലേലത്തോടൊപ്പം ദര്‍ഘാസും സ്വീകരിക്കും.    ഫോണ്‍: 0497 2700225, 700645.

ടെണ്ടര്‍

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ ആവശ്യമുള്ള ലാബ് റീയേജന്റ്‌സ്, മറ്റു സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  മാര്‍ച്ച് 24ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2493180.

ഇന്നത്തെ പരിപാടി (17-03-2022)

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സാക്ഷരത മികവുത്സവം സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം - ജില്ലാ പഞ്ചായത്ത് ഹാള്‍ - രാവിലെ 10.30.

date